അഹമ്മദാബാദ്: ഗുജറാത്തിൽ മകളുടെ വിവാഹത്തിന് തൊട്ട് മുൻപ് ജീവനൊടുക്കാൻ ശ്രമിച്ച പ്രശസ്ത റിയൽ എസ്റ്റേറ്റ് ഏജന്റ് ഹൃദയാധഘാതം മൂലം മരിച്ചു. ഉഷാർ ഗേലാനി(58) ആണ് മരിച്ചത്.
മകളുടെ വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ വീട്ടിൽ വച്ച് ഇയാൾ സ്വയം വെടിവച്ചിരുന്നു. ഗുരുതര പരിക്കേറ്റ് ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ഇയാൾ, വിവാഹ ദിനമായ ഫെബ്രുവരി അഞ്ചിന് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.
ഫെബ്രുവരി ഒന്നിനാണ് ഗേലാനി തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചത്. ശബ്ദം കേട്ടെത്തിയ കുടുംബാംഗങ്ങൾ ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂറത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അറിയപ്പെടുന്ന പേരായിരുന്നു തുഷാർ ഗേലാനി. നിരവധി വലിയ റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പദ്ധതികളുമായി ബദ്ധപ്പെട്ട വ്യക്തിയായിരുന്നു ഇദ്ദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.